മനാമ: ആരോഗ്യകരവും രുചികരവുമായ ഇറ്റാലിയൻ വിഭവങ്ങൾ ഒരുക്കി 2021 നെ വരവേൽക്കാനായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇറ്റാലിയൻ ഭക്ഷണ വാരത്തിന് തുടക്കമായി. ‘ലെറ്റ്സ് ഇറ്റാലിയൻ’ എന്ന പേരിൽ നടക്കുന്ന ഇറ്റാലിയൻ ഭക്ഷണ വാരം ഡിസംബർ 26 മുതൽ 2021 ജനുവരി 01 വരെയാണ് നടക്കുന്നത്. ഇറ്റാലിയൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഇത് രണ്ടാം തവണയാണ് ‘ലെറ്റ്സ് ഇറ്റാലിയൻ’ ഭക്ഷണവാരം ലുലു ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിക്കുന്നത്.
ഇറ്റാലിയൻ ഭക്ഷണവാരത്തോടനുബന്ധിച്ച് മധുരപ്രിയർക്കായി സ്പോഞ്ച് കേക്ക്, ഇറ്റാലിയൻ ചോക്ലേറ്റ്, മാക്രോണുകൾ, ഫ്രൂട്ട് ജാം, ഷുഗർ -ടോപ്പ്ഡ് പഫ് പേസ്ട്രി കൂടാതെ ഇറ്റാലിയൻ ആപ്പിൾ, കിവി ഫ്രൂട്ട് എന്നിവ പ്രത്യേക വിലയ്ക്ക് ലഭ്യമാണ്. ഇറ്റാലിയൻ അടുക്കളയിലെ പ്രധാന ചേരുവകളായ ബൾസാമിക് വിനാഗിരി, ഒലിവ് ഓയിൽ, ഓർഗാനിക് പാസ്ത, ചീസ്, റെഡി-ടു-ഗോ പെസ്റ്റോ പാസ്ത സോസ് എന്നിവയും ശ്രദ്ധേയമാണ്.
ഉയർന്ന നിലവാരമുള്ള കടൽ-ഉപ്പ്, ഇൻഫ്യൂസ്ഡ് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, ചീസ് പൊടികൾ, വിവിധതരം നോൺ ഡയറി മിൽക്ക്, ഗ്ലൂറ്റൻ ഫ്രീ പിസ്സ മാവ് എന്നീ പ്രത്യേക ഇനങ്ങളുമുണ്ട്. ഇറ്റാലിയൻ എംബസിയും ഇറ്റാലിയൻ ട്രേഡ് ഏജൻസിയും സഹകരിച്ചാണ് ‘ലെറ്റ്സ് ഈറ്റാലിയൻ’ പ്രമോഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
ലുലു ഹൈപ്പർമാർക്കറ്റിനൊപ്പം ‘ലെറ്റ്സ് ഈറ്റാലിയൻ’ പ്രമോഷന്റെ രണ്ടാം പതിപ്പ് ബഹ്റൈനിലേക്ക് കൊണ്ടുവന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇറ്റാലിയൻ ഭക്ഷണത്തെക്കുറിച്ച് പ്രാദേശിക വിപണിയെക്കുറിച്ച് അവബോധവും വിലമതിപ്പും വളർത്താൻ ഈ പ്രമോഷൻ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ” ഐടിഎ ട്രേഡ് കമ്മീഷണർ ജിയോസഫത്ത് റിഗാന പറഞ്ഞു.