മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിവലിന് ദന മാളിൽ തുടക്കമായി. വ്യവസായ വാണിജ്യ മന്ത്രാലയത്തിൻറെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസെർ രൂപവാല ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.
ബഹ്റൈനിലെ ഭക്ഷണപ്രേമികൾക്ക് ആഘോഷമൊരുക്കുന്ന മേള മാർച്ച് എട്ടുവരെ തുടരും.യു.കെയിൽനിന്നുള്ള ഷെഫ് ജോമോൻ കുര്യാക്കോസ്, ബഹ്റൈനിൽനിന്നുള്ള ഷെഫ് അല, യൂസുഫ് സൈനൽ, ലുലു ബഹ്റൈൻ മുഖ്യ ഷെഫ് സുരേഷ് നായർ എന്നിവർ ഫുഡ് ഫെസ്റ്റിവലിന് രുചി പകരാനെത്തും. ലോകത്തിന്റെ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണങ്ങൾ ഷെഫുമാർ തയാറാക്കും. ഉപഭോക്താക്കൾക്ക് ബഹ്റൈനിലെ ലുലുവിന്റെ ഏതു ശാഖയിൽനിന്നും ഇവ വാങ്ങാവുന്നതാണ്. കേക്ക്, മീറ്റ്, സമുദ്രവിഭവങ്ങൾ, ഫ്രഷ് ചിക്കൻ പാർട്സ്, ബി.ബി.ക്യു ഗ്രിൽഡ് മീറ്റ്, ബി.ബി.ക്യു സാമഗ്രികൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവക്ക് 30 ശതമാനം മുതൽ 50 ശതമാനം വരെ ഇളവും ലഭിക്കുന്നതാണ്. ഫെബ്രുവരി 27ന് സിനിമാതാരം ഹണി റോസ് ഫെസ്റ്റിവലിന്റെ ഭാഗമായെത്തും. രുചിരഹസ്യങ്ങൾ പഠിക്കുന്നതിന് ഷെഫുമാർക്കൊപ്പം മാസ്റ്റർക്ലാസ് സെഷനും ഒരുക്കിയിട്ടുണ്ട്.
Trending
- വാക്കിലെ തെറ്റ് തിരുത്തി, ദമ്പതിമാർ സന്തോഷത്തോടെ മടങ്ങി; വഴി തെളിച്ച് വനിതാ കമ്മീഷൻ
- ഗതാഗത നിയമലംഘനത്തിനു 25,135 വാഹനങ്ങള്‍ക്ക് പിഴചുമത്തി
- കൊയിലാണ്ടിക്കൂട്ടം അവാലികാർഡിയാക് സെന്ററിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു
- വോളിബോൾ ടൂർണ്ണമെന്റിൽ കെ സി എ ടീം വിജയികളായി
- വഖ്ഫ് ബിൽ ഭരണഘടനയുടെ അന്തസ്സത്ത ലംഘിക്കുന്നത്:ഫ്രന്‍ഡ്സ് അസോസിയേഷൻ
- തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം നേടിയ ഡോക്ടര്‍മാരെ മന്ത്രി അഭിനന്ദിച്ചു
- ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം: മുഖ്യമന്ത്രി