മനാമ:ഡിജിറ്റലൈസേഷൻ മെച്ചപ്പെടുത്താനും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ലുലു മണി ട്രാൻസ്ഫർ ആപ്പ് അവതരിപ്പിക്കുന്നു ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ. പ്രൊമോഷൻറെ ഭാഗമായി ക്യാമ്പെയിൻ കാലയളവിൽ ലുലു മണി ആപ്പിലൂടെ ഒന്നോ അതിലധികമോ ട്രാൻസാക്ഷനുകൾ നടത്തുന്ന സ്ത്രീകൾക്ക് M4 സ്മാർട്ട് ബ്രേസ്ലെറ്റ് സമ്മാനമായി ലഭിക്കുന്നു. ഇതിന് പുറമെ ക്യാമ്പെയിനിൽ പങ്കെടുക്കുന്നവർക്ക് 8 പാർട്ണർ ബ്രാൻഡുകളുടെ മൂല്യാധിഷ്ഠിത സേവനങ്ങളും ലഭ്യമാകും.
2022 ഒക്ടോബർ 3 മുതൽ നവംബർ 2 വരെ നടത്തുന്ന ക്യാമ്പെയിനിൽ, എല്ലാ സ്ത്രീ ലുലു മണി ഉപഭോക്താക്കളും ഇതിന് യോഗ്യരാണ്. മിനിമം ട്രാൻസാക്ഷൻ നിബന്ധന ഇല്ലാത്ത ക്യാമ്പെയിനിൽ ട്രാൻസാക്ഷനുകൾ എത്ര തന്നെ ആയാലും ഒരു കസ്റ്റമറിന് ഒരു സമ്മാനം നേടാനുള്ള യോഗ്യതയാകും ലഭിക്കുക. യോഗ്യത നേടിയ ഉപഭോക്താക്കൾക്ക് 2022 നവംബർ 15 ന് ഉള്ളിൽ അടുത്തുള്ള ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് സന്ദർശിച്ച് CPR കാണിച്ച് സമ്മാനം കൈപറ്റാവുന്നതാണ്.
‘ദി ഡിജിറ്റൽ വിമൻ’ കാമ്പെയ്നിന്റെ സമാരംഭം കുറിച്ച് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ ശ്രീ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു, “കമ്മ്യൂണിറ്റികളെയും കുടുംബങ്ങളെയും നിലനിർത്തുന്നതിൽ സ്ത്രീകളുടെ പങ്ക് എല്ലാവർക്കും അറിയാം. ഞങ്ങളുടെ ‘ഡിജിറ്റൽ വിമൻ’ കാമ്പെയ്നിലൂടെ, സ്ത്രീകളെ അഭിനന്ദിക്കാനും ബഹ്റൈനിലെ പണരഹിത പേയ്മെന്റ് ഇക്കോസിസ്റ്റത്തിലേക്ക് അവരുടെ സുഗമമായ മാറ്റം ഉറപ്പാക്കുന്നതിൽ ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി, ലോഗിൻ ചെയ്യൂ: https://luluexchange.com/