മനാമ: ലുലു ഗ്രൂപ്പിന്റെ 200-ാമത് ശാഖ എന്ന നാഴികക്കല്ല് യാഥാർഥ്യമായതിന്റെ ഭാഗമായി 200 മണിക്കൂർ സൂപ്പർ സെയിൽ ആരംഭിക്കുന്നു. ഈജിപ്തിലെ ന്യൂ കെയ്റോയിലെ പാർക്ക് മാളിലാണ് ലുലു അതിന്റെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചത്. സൂപ്പർമാർക്കറ്റ് മുതൽ ജീവിതശൈലി വിഭാഗങ്ങൾ വരെയുള്ള എല്ലാ ഉൽപ്പന്ന വിഭാഗങ്ങളിലും 200 മണിക്കൂർ മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് അടുത്ത എട്ട് ദിവസത്തേക്ക് ലുലു ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി 6 മുതൽ 13 വരെയാണ് ഓഫർ കാലാവധി.
200 മണിക്കൂർ ദൈർഘ്യമുള്ള ഈ ആഘോഷത്തിൽ, വസ്ത്രങ്ങൾ, സാരികൾ, ചുരിദാർസ്, ബേബി ആക്സസറികൾ, പാദരക്ഷകൾ, ലേഡീസ് ബാഗ്, ജ്വല്ലറി, കളിപ്പാട്ടങ്ങൾ, സൈക്കിൾ, ഫർണിച്ചർ, ഹോം ഡെക്കോർ വിഭാഗങ്ങൾ എന്നിവയ്ക്കായി ബിഡി 10 ചെലവഴിക്കുമ്പോൾ ഷോപ്പർമാർക്ക് 50% തിരികെ ലഭിക്കും. ടേബിൾവെയർ ഇനങ്ങൾക്ക് 50% കിഴിവ് ഉണ്ട്. ദൈനംദിന അവശ്യവസ്തുക്കളായ പലചരക്ക്, ഫ്രഷ് ഫുഡ്, കൂടാതെ തിരഞ്ഞെടുത്ത സാധനങ്ങൾ എന്നിവയിൽ ആകർഷകമായ പ്രത്യേക പ്രമോഷനുകളും ഫാഷൻ, ഐടി, ടിവി, മൊബൈൽ, ഗാഡ്ജെറ്റ് ഗാർഹിക ഇനങ്ങൾ എന്നിവയും പ്രത്യേക ഓഫറുകളിൽ ലഭ്യമാകും. പ്രമോഷന്റെ കാലയളവിൽ, 20 ബിഡിക്ക് മുകളിൽ ഓൺലൈനായി ബുക്ക് ചെയ്ത എല്ലാ ഓർഡറുകളും വാങ്ങുന്നതിന്റെ വലുപ്പം കണക്കിലെടുക്കാതെ അവരുടെ വീട്ടുവാതിൽക്കൽ സൗജന്യമായി വിതരണം ചെയ്യും.
ലോകമെമ്പാടും 200 ശാഖകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലുലു, ആഗോള ഉൽപ്പന്നങ്ങളുടെ വിതരണം മികച്ച നിരക്കിൽ നൽകുന്നതിനും നിലനിർത്തുന്നതിനുമുള്ള ഏറ്റവും വലിയ ശ്രമങ്ങൾ പ്രത്യേകിച്ചും പകർച്ച വ്യാധികൾക്കിടയിൽ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. 22 രാജ്യങ്ങളിലായി സംഘടിത ഫുഡ് സോഴ്സിംഗ് സെന്ററുകളുള്ള ലുലു ജിസിസിയുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനായി തുടരുന്നു. ജിസിസി, ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവ ഉൾപ്പെടുന്ന 10 രാജ്യങ്ങളിലായി അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലയാണിത്. എൺപതുകളുടെ തുടക്കത്തിൽ സ്ഥാപിതമായ ലുലു ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. നിലവിൽ 55,000 ജീവനക്കാർ 200 ലധികം സ്റ്റോറുകളിലായിപ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. പ്രതിദിനം 16,00,000 ലധികം ഷോപ്പർമാരാണ് ലുലുവിൽ എത്തുന്നത്.