മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ 13ാമത് വാർഷികം ഷോപ്പ് ആൻറ് വിൻ ഇ റാഫിൾ പരിപാടിയോടെ ആഘോഷിക്കുന്നു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 21 വരെയാണ് ആഘോഷം. പരിപാടിയിലെ വിജയികൾക്ക് 1.5 ലക്ഷം ദിനാറിന്റെ ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകളാണ് സമ്മാനമായി ലഭിക്കുക.
ലുലുവിന്റെ ബഹ്റൈനിലുള്ള 8 സൂപ്പർമാർക്കറ്റുകളിൽ ഏതിൽ നിന്നെങ്കിലും ഓരോ അഞ്ചു ദിനാറിന്റെ ഷോപ്പിംഗ് നടത്തുമ്പോഴും ഈ റാഫിളിനു അർഹത നേടും. 50 ദിനാർ, 25 ദിനാർ, 10 ദിനാർ എന്നിങ്ങനെയാണ് വിജയികൾക്ക് ഷോപ്പിംഗ് കാർഡ് ലഭിക്കുക. ഷോപ്പ് ആൻറ് വിൻ ഇ- റാഫിൾ ആഘോഷങ്ങളുടെ ഭാഗമായി ദ്വൈവാര നറുക്കെടുപ്പും നടക്കുന്നു. 25000 രൂപയുടെ ലുലു ഗിഫ്റ് കാർഡുകളാണ് സമ്മാനമായി ലഭിക്കുക. ഒന്ന്, രണ്ട്, മൂന്ന് ദിവസത്തെ ഓഫറുകൾക്ക് പുറമെ ആകർഷകങ്ങളായ മറ്റനേകം ഓഫാറുകളും ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ലക്ഷ്വറി സ്മാർട്ട് ഫോണുകൾ, വൈഡ് സ്ക്രീൻ ടെലിവിഷനുകൾ തുടങ്ങിയവയ്ക്കും ഓഫാറുകൾ ലഭ്യമാണ്.
ഓരോ മണിക്കൂറിലും സർപ്രൈസ് ഓഫറുകൾ ഉണ്ട്. തിരഞ്ഞെടുക്കുന്ന ബ്രാൻഡുകൾക്കായി ചെലവഴിക്കുന്ന ഓരോ 5 ബിഡിക്കും ഉപഭോക്താക്കൾക്ക് രണ്ട് ഇ-റാഫിൾ എൻട്രികൾ ലഭിക്കും.