മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ 13ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഷോപ്പ് & വിൻ അഞ്ചാമത്തെ റാഫിൾ നറുക്കെടുപ്പ് 2020 ഡിസംബർ 2 ന് ഗാലേറിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. അഞ്ചാം ഘട്ട നറുക്കെടുപ്പിൽ വിജയികളായ 400 പേർക്ക് 25,000 ദിനാർ മൂല്യമുള്ള ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു.
150 പേർക്ക് 100 ദിനാറിന്റെയും 150 പേർക്ക് 50 ദിനാറിന്റെയും 100 പേർക്ക് 25 ദിനാറിന്റെയും ഷോപ്പിംഗ് കാർഡുകൾ ലഭിക്കും. എല്ലാ വിജയികൾക്കും ഗാലേരിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെ കസ്റ്റമർ സർവീസ് കൗണ്ടറുമായ ബന്ധപ്പെടുകയും അവിടെനിന്ന് സമ്മാനങ്ങൾ വാങ്ങുകയും ചെയ്യാം. ഇതുവരെ 2000 വിജയികൾക്ക് 1,25,000 ഡോളർ വിലവരുന്ന ലുലു ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
100, 50, 25 ദിനാറിന്റെ വീതം ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡ് വർഷാവസാനം വരെ ഇ-റാഫിൾ നറുക്കെടുപ്പിലൂടെ ഷോപ്പർമാർക്ക് നൽകും. ലുലുവിന്റെ ബഹ്റൈനിലുള്ള 8 ഹൈപ്പർമാർക്കറ്റുകളിൽ ഏതിൽ നിന്നെങ്കിലും ഓരോ അഞ്ചു ദിനാറിന്റെ ഷോപ്പിംഗ് നടത്തുമ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും. തിരഞ്ഞെടുക്കുന്ന ബ്രാൻഡുകൾക്കായി ചെലവഴിക്കുന്ന ഓരോ 5 ബിഡിക്കും ഉപഭോക്താക്കൾക്ക് രണ്ട് ഇ-റാഫിൾ എൻട്രികൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.luluhypermarket.com/en-bh/winners എന്ന വെബ്സൈറ്റ് സന്ദർശിക്കാം.