ബംഗളൂരു: ലുലു ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പർമാർക്കറ്റ് ബംഗളൂരിൽ ഉദ്ഘാടനം ചെയ്തു. മുൻ കർണ്ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയാണ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. കർണ്ണാടക മുൻമന്ത്രി ഡി. ശിവകുമാർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, എക്സിക്യൂട്ടി ഡയറക്ടർ എം.എ. അഷ് റഫലി, ലുലു ഇന്ത്യ ഡയറക്ടർ ഏ.വി. ആനന്ദ് ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബംഗളൂരു രാജാജി നഗറിൽ പുതുതായി ആരംഭിച്ച ഗ്ലോബൽ മാളിലാണ് 2 ലക്ഷം ചതുരശ്ര അടിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങങ്ങളിൽ നിന്നായി ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ ഷോപിംഗ് അനുഭവം ബംഗളൂരിലെ ജനങ്ങൾക്കും ലഭ്യമായിരിക്കുകയാണ്. നേരിട്ടും അല്ലാതെയും ഏകദേശം അയ്യായിരത്തിലധികം ആളുകൾക്ക് തൊഴിൽ ലഭ്യമാകും.
കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ പത്ത് ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഈ വർഷാവസാനവു ലക്നോവിലെത് അടുത്ത മാർച്ചിലും പ്രവർത്തനമാരംഭിക്കാൻ ഉദ്ദേശിക്കുന്നതായും യൂസഫലി കൂട്ടിച്ചേർത്തു.
അന്താരാഷ്ട് ബ്രാൻഡുകൾ ഉൾപ്പെടുന്ന 132 സ്റ്റോറുകൾ, അക്സസറികൾ, ജൂവലറി, ഫുഡ് കോർട്ട്, റസ്റ്റോറൻ്റ് , കഫേ, 60,000 ചതുരശ്ര അടിയിലേറേ വ്യാപിച്ചുകിടക്കുന്ന ഫൺടൂറ ഒരു റോളർ ഗ്ലൈഡർ, ടാഗ് അറീന, ഒരു അഡ്വഞ്ചർ കോഴ്സും ട്രാമ്പൊലിനും, ഏറ്റവും പുതിയ വി.ആർ റൈഡുകൾ, 9ഡി തിയേറ്റർ, ബമ്പർ കാറുകൾ, എന്നിങ്ങനെ നിരവധി സവിശേഷതകളുള്ളതാണ് ബംഗളൂരു ഗ്ലോബൽ മാൾസ്.