മനാമ: ഇറ്റാലിയൻ രുചിഭേദങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റ് ഇറ്റാലിയൻ ഫെസ്റ്റിവലിന് ദാന മാളിൽ തുടക്കമായി. ഇറ്റാലിയൻ എംബസിയുമായി സഹകരിച്ചാണ് ലുലു ഹൈപ്പർമാർക്കറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ ഇറ്റാലിയൻ അംബാസിഡർ പോള അമാദി ഫെസ്റ്റിവലിന്റെ ഉത്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല, ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെ ട്രേഡ് കമ്മീഷണർ ജിയോസഫത്ത് റിഗാനോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നവംബർ 25 മുതൽ ഡിസംബർ 01 വരെ നടക്കുന്ന ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന പുതിയ ഇറ്റാലിയൻ ഉൽപ്പന്നങ്ങളുടെ വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫെസ്റ്റിവലിനോടനുബന്ധിച്ച് എല്ലാ ഇറ്റാലിയൻ ഉൽപ്പന്നങ്ങൾക്കും 30% ഡിസ്കൗണ്ട് പ്രമോഷനും നൽകുന്നുണ്ട്. ടിന്നിലടച്ച പച്ചക്കറികൾ, പാസ്ത, അരി, ചീസ്, പാലുൽപ്പന്നങ്ങൾ, ബിസ്കറ്റ്, കോഫി, ഒലിവ് ഓയിൽ, പഴങ്ങൾ പച്ചക്കറികൾ, ചോക്ലേറ്റ്, സോസുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ എന്നിവ ഉൾപ്പെടെ നിരവധി ഇറ്റാലിയൻ ഉൽപ്പന്നങ്ങളുടെ പ്രത്യേക ശേഖരം ഒരുക്കിയിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഇറ്റാലിയൻ ഫെസ്റ്റിവലിനോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കും കുക്കറി മത്സരം പ്രഖ്യാപിച്ചിട്ടുണ്ട്. പാസ്ത, പിസ്സ അല്ലെങ്കിൽ എന്തെങ്കിലും ഇറ്റാലിയൻ വിഭവങ്ങളുടെ പാചക പരീക്ഷണങ്ങൾ റെക്കോർഡ് ചെയ്ത് അവരുടെ ഫേസ്ബുക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റുചെയ്യാൻ കഴിയും. മുതിർന്നവർക്കായി #ItalianCuisineHomeChefs എന്ന ഹാഷ്ടാഗിലും കുട്ടികൾക്കായി #ItalianCuisineLittleHomeChefs for kids എന്ന ഹാഷ്ടാഗിലും പോസ്റ്റ് ചെയ്യാം. സമ്മാനം നേടുന്നതിന് മത്സരാർത്ഥികൾക്കും ഇറ്റാലിയൻ ഭക്ഷണപ്രിയർക്കും @ luluhyperbh എന്ന് ഇൻസ്റ്റാഗ്രാമിലും @ luluhypermarket എന്ന് ഫേസ്ബുക്കിലും ലുലു ടാഗു ചെയ്യാം. കുട്ടികളുടെ കുക്കറി മത്സരത്തിൽ 6 നും 10 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മത്സരിക്കാം.