മനാമ: ദാനാമാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉപഭോക്താക്കൾക്കായി തുറന്നു നൽകി. രണ്ടാംഘട്ട വിപുലീകരണത്തിൽ മുഖ്യ ആകർഷണം പഴങ്ങളും പച്ചക്കറികളും മത്സ്യങ്ങളും സമുദ്രവിഭവങ്ങളുമാണ്. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മത്സ്യം തെരഞ്ഞെടുത്ത് നൽകിയാൽ ഉടൻതന്നെ ലുലുവിന്റെ വിദഗ്ദ്ധ പാചകക്കാർ പാചകം ചെയ്ത് നൽകും.
1,456 ചതുരശ്ര മീറ്ററിന്റെ വിപുലീകരണമാണ് നടന്നത്. സ്റ്റോറിന്റെ 40% ശതമാനമാണ് വിപുലീകരിച്ചത്. മുൻനിര സ്റ്റോറിന്റെ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടമാണിത്. നേരത്തെ ജൂലൈയിൽ, ആദ്യ ഘട്ടത്തിൽ ഒരു ബെസ്പോക്ക് ഗ്രെയിൻസ് ആന്റ് ഫ്ലവർ മിൽ സെക്ഷൻ ഉദ്ഘാടനം ചെയ്തിരുന്നു. വിപുലീകരിച്ച വിഭാഗത്തിൽ ഒരു വലിയ ബേക്കറി, തത്സമയ പാചക സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു. വിപുലീകരണത്തിന്റെ അടുത്ത ഘട്ടം ഹൈപ്പർമാർക്കറ്റിന്റെ ഇലക്ട്രോണിക്സ്, ഫാഷൻ സെഗ്മെന്റുകളുടെ നവീകരണമാണ്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE