മനാമ: ലുലു എക്സ്ചേഞ്ച് – ബഹ്റൈനും ആഗോള പേയ്മെന്റ് നെറ്റ് വർക്ക് പ്രൊവൈഡറായ മാസ്റ്റർ കാർഡിന്റെ ട്രാൻസ് ഫാസ്റ്റും ചേർന്ന് ഉപഭോക്താക്കൾക്കായി ജൂലൈ 3 മുതൽ “My LuLu Exchange ” ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായി “Remit & Shop ” പ്രൊമോഷന് തുടക്കം കുറിച്ചിരിക്കുന്നു.

പ്രൊമോഷൻ കാലയളവിൽ ലുലു എക്സ്ചേഞ്ച് ബ്രാഞ്ചിൽ നിന്നോ ലുലു മണി മൊബൈൽ ആപ്പിൽ നിന്നോ ട്രാൻസ്ഫാസ്റ്റ് പേയ്മെന്റ് ശൃംഖലയിലൂടെ പണമയക്കുന്നവർക്കാണ് ഈ സമ്മാന പദ്ധതി. ജൂലൈ 3 മുതൽ ഓഗസ്റ്റ് 11 വരെ 40 ദിവസങ്ങൾ നീണ്ട ഈ പ്രമോഷനിൽ 14 ജൂലൈ, 24 ജൂലൈ, 2 ഓഗസ്റ്റ്, 14 ഓഗസ്റ്റ് എന്നീ ദിവസങ്ങളിൽ നടക്കുന്ന നറുക്കെടുപ്പുകളിലൂടെ 500 ഭാഗ്യശാലികൾക്ക് 5000 ദിനാർമൂല്യമുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ ഷോപ്പിംഗ് കാർഡുകളാണ് സമ്മാനം.
ഓരോ നറുക്കെടുപ്പിലും 125 ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നു. ഓരോ വിജയിക്കും ലഭിക്കുന്നത് 10 ബഹ്റൈൻ ദിനാർ മൂല്യമുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ ഷോപ്പിംഗ് കാർഡാണ്. ഈ ഷോപ്പിംഗ് കാർഡ് ഉപയോഗിച്ച് ബഹ്റൈനിലുടനീളമുള്ള ഏതു ലുലു ഹൈപ്പർമാർക്കറ്റ് ശാഖയിലും സാധനങ്ങൾ വാങ്ങാം. പ്രവാസികളുടെ മനസ് തൊട്ടറിഞ്ഞ ലുലു ഗ്രൂപ്പിന്റെ ലുലു എക്സ്ചേഞ്ച് ആണ് ഈ സമ്മാന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
