മനാമ: ലുലു എക്സ്ചേഞ്ചിന്റെ 16-ാമത് ശാഖ സൽമാബാദിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, കമ്പനിയുടെ മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ആഗോള തലത്തിലെ 246ാമത് ശാഖയാണ് സൽമാബാദിൽ തുടങ്ങിയത്.
ഒരു പേയ്മെന്റ് ഹബ്ബ് ആയി മാറുകയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തോട് ചേർന്നുനിന്നാണ് കൂടുതൽ ശാഖകൾ കമ്പനി ആരംഭിക്കുന്നതെന്ന് ശൈഖ് അഹ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ധനകാര്യ സേവനങ്ങൾക്കുള്ള മേഖലയിലെ പ്രധാന കേന്ദ്രമെന്ന ബഹ്റൈന്റെ സ്ഥാനം കൂടുതൽ നിക്ഷേപ അവസരങ്ങൾ തുറക്കുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
