മനാമ: ബഹ്റൈനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ പതിനാലാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു. ആലി മേഖലയിലെ റാംലി മാളിൽ പ്രവർത്തനമാരംഭിച്ച പുതിയ ശാഖയുടെ ഉത്ഘാടനം ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് ബി.എസ്സി ചെയർമാൻ ഷെയ്ക്ക് അഹ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദും കമ്പനിയുടെ മറ്റ് സീനിയർ മാനേജ്മെന്റുകളും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.
ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പനി ഒരു ശാഖയിൽ നിന്ന് 14 ശാഖകളായി വളർന്നു. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആശംസകൾ നേർന്നുകൊണ്ട് ഷെയ്ഖ് അഹ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ചടങ്ങിൽ സംസാരിച്ചു.
വിപണിയിലെ ചലനാത്മകതയ്ക്ക് അനുസൃതമായി സേവനങ്ങളുടെ ഉയർന്ന നിലവാരം ഉറപ്പാക്കിയതിന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ടീമിനെ അഭിനന്ദിച്ചു. ഓപ്പണിംഗ് രാജ്യത്തുടനീളമുള്ള ലുലു എക്സ്ചേഞ്ചിന്റെ ശാഖകളുടെ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ലുലു എക്സ്ചേഞ്ച് ആഗോളതലത്തിൽ തുറക്കുന്ന 226ാമത് ശാഖയാണിത്.
[embedyt] https://www.youtube.com/watch?v=vA59bbYJzTI[/embedyt]