മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ധനകാര്യ സേവന ദാതാക്കളിലൊരാളായ ലുലു എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നു. കമ്പനിയുടെ ബ്രാഞ്ചുകളിലൂടെയോ ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഇടപാട് നടത്തുന്ന ഉപയോക്താക്കൾക്കായാണ് മൂന്ന് മാസത്തെ നറുക്കെടുപ്പ് നടത്തുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyAppക്ലിക്ക് ചെയ്യുക
ഏറ്റവും പുതിയ മാക്ബുക്ക് പ്രോ മുതൽ ഹൈ എൻഡ് സ്മാർട്ട്ഫോണുകൾ, എൽഇഡി ടിവികൾ, ഡിഎസ്എൽആർ, സ്മാർട്ട് വാച്ചുകൾ, ഷോപ്പിംഗ് വൗച്ചറുകൾ എന്നിവ വരെയുള്ള നിരവധി സ്മാർട്ട് ഉപകരണങ്ങൾ മെഗാ ഡ്രോയ്ക്കുള്ള സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട് എന്ന ബാനറിൽ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നടക്കുന്ന കാമ്പെയ്നിൽ മൂന്ന് പ്രതിമാസ നറുക്കെടുപ്പുകളും ഉൾപ്പെടും. പ്രതിമാസ നറുക്കെടുപ്പുകൾക്ക് യോഗ്യത നേടുന്നതിന് ട്രാൻസ്ഫർ തുകയ്ക്ക് മിനിമം പരിധി നിശ്ചയിച്ചിട്ടില്ല, അതിനാൽ ഓരോ ഉപഭോക്താവിനും നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും.
ഈ കാലയളവിൽ 46 ഓളം വിജയികളെ തിരഞ്ഞെടുക്കും. കൂടാതെ ഇവർക്ക് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഷോപ്പിംഗ് വൗച്ചറുകളും സമ്മാനമായി നൽകും. ലുലു മണി ഇടപാടിന് 2 ടിക്കറ്റുകൾ ലഭിക്കും. 1 മാക്ബുക്ക് പ്രോ, 23 സാംസങ് നോട്ട് 20 അൾട്രാ, 3 സാംസങ് 55 “എൽഇഡി ടിവി, 6 ഐപാഡുകൾ, 3 സാംസങ് സ്മാർട്ട് വാച്ചുകൾ, 3 കാനോൻ EOS M10, 6 സോണി സൗണ്ട്ബാറുകൾ, 20 ദിനാറിന്റെ 21 ലുലു ഷോപ്പിംഗ് വൗച്ചറുകൾ എന്നിങ്ങനെയാണ് സമ്മാനങ്ങൾ.