
മനാമ: ലുലു എക്സ്ചേഞ്ച് ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ച 2013 മുതൽ തുടർച്ചായി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളെ ആദരിച്ചു. ബഹ്റൈൻ മാനേജ്മെന്റ് ടീം ഇടപാടുകാരെ നേരിട്ട് സന്ദർശിച്ച് അഭിനന്ദിക്കുകയും സമ്മാനം നൽകിയുമാണ് അവരോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസിന്റെ സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്.

ലുലു എക്സ്ചേഞ്ചുമായി ആത്മബന്ധം പുലർത്തുന്ന ഉപഭോക്താക്കളെ ആദരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. ഭാവിയിലും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
