മനാമ: ലുലു എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ‘സെന്റ് സമാര്‍ട്ട് വിന് സമാര്‍ട്ട്’ കാമ്പയിൻ നാളെ (ഡിസംബർ 31) സമാപിക്കും. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് ലുലു എക്സ്ചേഞ്ച് മെഗാ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെയോ ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഇടപാട് നടത്തുന്ന ഉപയോക്താക്കൾക്കായാണ് മൂന്ന് മാസത്തെ നറുക്കെടുപ്പ് നടത്തിയത്. ആദ്യ രണ്ട് നറുക്കെടുപ്പിലൂടെ നിരവധി പേരാണ് സമ്മാനങ്ങൾ സ്വന്തമാക്കി. മൂന്നാം ഘട്ട നറുക്കെടുപ്പ് ജനുവരി 5 ന് ജുഫൈര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിൽ നടക്കും.
1 മാക്ബുക്ക് പ്രോ, 23 സാംസങ് നോട്ട് 20 അൾട്രാ, 3 സാംസങ് 55 “എൽഇഡി ടിവി, 6 ഐപാഡുകൾ, 3 സാംസങ് സ്മാർട്ട് വാച്ചുകൾ, 3 കാനോൻ EOS M10, 6 സോണി സൗണ്ട്ബാറുകൾ, 20 ദിനാറിന്റെ 21 ലുലു ഷോപ്പിംഗ് വൗച്ചറുകൾ എന്നിങ്ങനെയാണ് മെഗാ ഡ്രോയ്ക്കുള്ള സമ്മാനങ്ങൾ. ഈ കാലയളവിൽ 46 ഓളം വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസ നറുക്കെടുപ്പുകൾക്ക് യോഗ്യത നേടുന്നതിന് ട്രാൻസ്ഫർ തുകയ്ക്ക് മിനിമം പരിധി നിശ്ചയിച്ചിട്ടില്ല, അതിനാൽ ഓരോ ഉപഭോക്താവിനും നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും.