മനാമ: ലുലു ഹൈപ്പർമാർക്കറ്റിലെ ഷോപ്പർമാർക്ക് ഇപ്പോൾ ഒഎസ്എന്റെ ഗുണനിലവാരമുള്ള കുടുംബ വിനോദ പാക്കേജ് ആസ്വദിക്കാം. ലുലു റിഫ, ദാന മാൾ, ഹിദ്ദ്, ഗലേറിയ മാൾ എന്നിവിടങ്ങളിലെ അത്യാഫ് ഹോം എൻറർടെയ്ൻറ്മെൻറിലുള്ള ഒ.എസ്.എൻ എസോൺ കിയോസ്കുകളിൽ ലുലു ഷോപ്പിങ് രസീത് സമർപ്പിച്ചാൽ ഒ.എസ്.എൻ വരിസംഖ്യയിൽ 25 ശതമാനം ഇളവ് ലഭിക്കും.
ലുലുവിൽ നിന്ന് ടിവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അത്യാഫ് ഹോം എൻറർടെയ്ൻറ്മെന്റ് ഒഎസ്എനിൽ നിന്ന് 3 മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നു.പ്രമുഖ പ്രീമിയം ടിവി ദാതാക്കളായ ആത്യാഫ് ഹോം എന്റർടൈൻമെന്റ് ബഹ്റൈനിലെ ഒഎസ്എന്റെ പ്രത്യേക പങ്കാളിയാണ്. ഡിസ്നി ചാനലുകൾ, എച്ച്ബിഒ തുടങ്ങിയ ചാനലുകളും കൂടാതെ നിരവധി തത്സമയ ചാനൽ ഓപ്ഷനുകളും ഉൾപ്പെടുന്നു.
ലുലുവുമായുള്ള സഹകരണത്തെ അത്യാഫ് ചെയർമാൻ ഉബയ്ദ്ലി ഉബയ്ദിലി സ്വാഗതം ചെയ്തു. തങ്ങളുടെ ഉപഭോക്താക്കൾക്ക് അത്യാഫുമായുള്ള സഹകരണത്തിലൂടെ മികച്ച വിനോദ അവസരം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE