
ദുബായ്: യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റ് ദാതാക്കളായ ലുലു എക്സ്ചേഞ്ചും അതിന്റെ മുന്‍നിര റെമിറ്റന്‍സ് ആപ്പായ ലുലു മണിയും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി (എ.എഫ്.എ) സഹകരണ, സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ചു.
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ അതത് പ്രദേശങ്ങളില്‍ ഔദ്യോഗിക എ.എഫ്.എ. പങ്കാളികളാകുന്ന ഒരു വലിയ ആഗോള കരാറിന്റെ ഭാഗമാണ് ഈ സ്പോണ്‍സര്‍ഷിപ്പ്. ഇന്ത്യയില്‍ ഒരു പ്രമുഖ വിദേശനാണ്യ ദാതാവായ ലുലു ഫോറെക്സും ഗ്രൂപ്പിന്റെ മൈക്രോലെന്‍ഡിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിഭാഗമായ ലുലു ഫിന്‍സെര്‍വും ബ്രാന്‍ഡിനെ പ്രതിനിധീകരിക്കും. അതേസമയം മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ലുലു മണി പങ്കാളിത്തം വഹിക്കും.
2026 മദ്ധ്യത്തോടെ ആരംഭിക്കുന്ന പങ്കാളിത്തം, ചൊവ്വാഴ്ച ദുബായില്‍ നടന്ന പരിപാടിയില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകന് ലയണല്‍ സ്കലോണി, മുതിര്‍ന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് നേതൃത്വം, എ.എഫ്.എ. എക്സിക്യൂട്ടീവുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026ല്‍ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ ഈ സഹകരണമുണ്ടാകും.
എണ്ണമറ്റ ആരാധകര്‍ക്ക്, അര്‍ജന്റീനിയന്‍ ടീം ഫുട്ബോളിനേക്കാള്‍ കൂടുതല്‍ പ്രതീക്ഷയും സന്തോഷവും പകരുന്നതാണ് കരാറെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അദീബ് അഹമ്മദ് പറഞ്ഞു.
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് അര്‍ജന്റീനിയന്‍ ചാമ്പ്യന്മാരെ അവരുടെ ബ്രാന്‍ഡ് ഇമേജായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് എ.എഫ്.എയുടെ കൊമേഴ്സ്യല്‍ ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്സണ് പറഞ്ഞു.
