മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ 13-ആം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഷോപ് ആൻഡ് വിൻ പ്രൊമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പിൽ 400 പേർ വിജയികളായി. വിജയികൾക്ക് 25,000 ദീനാറിന്റെ സമ്മാനങ്ങളാണ് ലഭിച്ചത്.150 പേർക്ക് 100 ദീനാറിന്റെയും 150 പേർക്ക് 50 ദീനാറിന്റെയും 100 പേർക്ക് 25 ദീനാറിന്റെയും ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ ലഭിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ആകെ ഒന്നര ലക്ഷം ദീനാറിന്റെ സമ്മാനങ്ങളാണ് ഷോപ്പിംഗ് മേളയിലൂടെ നൽകുന്നത്. വിജയികൾക്ക് 100, 50, 25 ദീനാറിന്റെ വീതം ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡ് ലഭിക്കും. ഈ വർഷം അവസാനം വരെ നീണ്ടുനിൽക്കുന്ന ഷോപ് ആൻഡ് വിൻ പ്രൊമോഷനിൽ അഞ്ചു നറുക്കെടുപ്പുകളാണുള്ളത്. വിജയികൾക്ക് ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനം വാങ്ങാവുന്നതാണ്.
അടുത്ത ഇ-റാഫിൾ നറുക്കെടുപ്പ് ഒക്ടോബർ 18ന് നടക്കും. എട്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചെലവഴിക്കുന്ന ഓരോ അഞ്ചു ദീനാറിനും ഇ-റാഫിൾ ലഭിക്കും. നിശ്ചിത ബ്രാൻഡുകളിലുള്ള സാധനങ്ങൾ വാങ്ങിയാൽ ഇരട്ടി അവസരം ലഭിക്കും.