കണ്ണൂർ : ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്ന ലോട്ടറിത്തൊഴിലാളിയുടെ ദേഹത്ത് കരിയോയിലൊഴിച്ചു. എരിഞ്ഞിക്കടവിലെ കലന്തന്റെ (65) ശരീരത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കരിയോയിലൊഴിച്ചത്. കയരളം ഒറപ്പടി ബസ്സ്റ്റോപ്പിലാണ് സംഭവം. ഒഴിച്ചയാളെ കണ്ടിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്.
ഒരുവർഷത്തിലധികമായി ഒറപ്പടിയിലെ വാടകമുറിയിൽ കൂലിപ്പണിക്കാരനായ രാജന്റെ കൂടെയാണ് കലന്തന്റെ താമസം. മുറിയിൽ ഇവരുടെ കൂടെ താമസിക്കുന്ന എൻ.പി. ഒതേനൻ പെരുവണ്ണാൻ നാലുദിവസം മുൻപ് മരിച്ചിരുന്നു.
ഞായറാഴ്ച രാവിലെ 11-ന് ഇവരുടെ മുറിയുടെ സമീപത്തുനിന്ന് വാക്കുതർക്കങ്ങളുണ്ടായതായി നാട്ടുകാർ പറയുന്നു. ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തായി ബക്കറ്റിലുണ്ടായിരുന്ന കരിയോയിലാണ് ഇയാളുടെ ദേഹത്ത് ഒഴിച്ചത്. മയ്യിൽ പോലീസ് കേസെടുത്തു. ദീർഘകാലം കണ്ണൂർ ടൗണിൽ ചുമട്ടുതൊഴിലാളിയായിരുന്നു കലന്തൻ