മനാമ: സർക്കാരിന് യഥേഷ്ടം ഖജനാവ് കൊള്ളയടിക്കാൻ തക്കവിധം ലോകായുക്തയുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ഈ ഭേദഗതി ബിൽ സർക്കാർ പിൻവലിക്കണം എന്ന് ബഹ്റൈൻ ആംആദ്മി കമ്മ്യൂണിറ്റി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപ കടമെടുത്തു കടമെടുത്തു നാടുമുടിപ്പിക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പിണറായി സർക്കാർ ലോകായുക്തയുടെ അധികാരങ്ങളിൽ കൂടി കൈകടത്തുന്നത് അത്യന്ത്യം അപലപനീയമാണ്. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് പ്രതിഷേധ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ആം ആദ്മി ബഹറിനിൻ കമ്മ്യൂണിറ്റി കൺവീനർ സണ്ണി ഹെന്ററി ആവശ്യപ്പെട്ടു. തിരുവനന്തപുരം ജോയിൻ കൺവീനർ പങ്കജ് നമ്പാൻ, സെക്രട്ടറി ലിജേഷ് മൈക്കിൾ എന്നിവർ സംസാരിച്ചു.
Trending
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ