ലണ്ടൻ: ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാരിന്റെ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖലാ സമ്മേളനത്തിന്റെ ചെലവ് അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ലോക കേരള സഭയുടെ റീജിയണൽ കോൺഫറൻസ് ലണ്ടനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയും വിവാദവുമായിരുന്നു. മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് നേട്ടമാണുണ്ടാകുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരൻ അടക്കം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.