മനാമ: ബഹറിനിൽ ഫ്ലെക്സി-വിസ നിയമം ലംഘിക്കുന്നവരെ നാടുകടത്താനും നിരോധിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഒരുങ്ങുന്നു. പരിശോധനയ്ക്കിടെ ഫ്ലെക്സി വർക്ക് പെർമിറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയവർക്ക് ഫ്ലെക്സി വർക്ക് പെർമിറ്റ് വഴി അവരുടെ സ്ഥിതിഗതികൾ ക്രമീകരിക്കാൻ അനുവദിക്കില്ലെന്ന് എൽഎംആർഎ യുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഹന അൽ സഫർ വ്യക്തമാക്കി. അവരെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുകയും ഭാവിയിൽ വീണ്ടും രാജ്യത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
ഒളിച്ചോടിയ തൊഴിലാളികൾക്ക് ഫ്ലെക്സി വർക്ക് പെർമിറ്റ് നേടുന്നതിനോ പുതിയ തൊഴിലുടമയിലേക്ക് മാറുന്നതിനോ അനുവാദമില്ലെന്ന് മന്ത്രിസഭ സ്ഥിരീകരിച്ചതായി ഹന അൽ സഫർ പറഞ്ഞു. വിദേശ തൊഴിലാളികൾക്ക് പ്രത്യേക അനുമതികളില്ലാതെ തുടരാൻ അനുവാദമില്ലാത്ത പ്രൊഫഷണൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ വ്യത്യസ്ത തലങ്ങളിൽ പരിശോധനകൾ തീവ്രമാക്കുന്ന നിരവധി നടപടികളാണ് എൽഎംആർഎ നടത്തിയിട്ടുള്ളത്.