മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന എൽ.എം.ആർ.എ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു ഗവർണറേറ്റ് പരിധികളിലും പരിശോധന നടത്തുകയുണ്ടായി. മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന ക്യാമ്പയിനുകൾ നടന്നത്. വാണിജ്യ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, പ്രവാസി തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് റിമാൻഡ് ചെയ്തു.നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധനകൾ.നിയമലംഘനങ്ങൾ കണ്ടാൽ അതോറിറ്റിയുടെ വെബ്സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴി അറിയിക്കാം. 17506055 എന്ന നമ്പറിൽ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി