
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രാദേശിക പരിശീലന കേന്ദ്രത്തെ സഹായിക്കാനുള്ള രണ്ടാംഘട്ട കരാറില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (എല്‍.എം.ആര്.എ) ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷനും (ഐ.ഒ.എം) ഒപ്പുവച്ചു.
എല്‍.എം.ആര്.എ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കമ്മിറ്റി ചെയര്‍മാനുമായ നിബ്രാസ് താലിബും ബഹ്റൈനിലെ (ഐ.ഒ.എം) മിഷന് മേധാവി ഐഷത്ത് ഇഹ്മ ഷെരീഫുമാണ് കരാറില്‍ ഒപ്പുവെച്ചത്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുക, ദേശീയ- പ്രാദേശിക ശേഷി വര്‍ധിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിന്റെ വിജയത്തെ തുടര്‍ന്നാണ് രണ്ടാംഘട്ട കരാറുണ്ടാക്കിയതെന്ന് നിബ്രാസ് താലിബ് പറഞ്ഞു.


