മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി 2024 ഡിസംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍ 272 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു. പരിശോധനയില്‍ നിയമലംഘനം നടത്തിയ 39 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. വിദേശികളായ 95 നിയമലംഘകരെ നാടുകടത്തി.
പരിശോധനയില്‍ ബഹ്റൈനിലെ റെസിഡന്‍സി നിയമങ്ങളും വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.
ആഭ്യന്തര മന്ത്രാലയം, ദേശീയത, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ), ഗവര്‍ണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്റ്റ് എന്‍ഫോഴ്സ്മെന്റ്, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധനകളില്‍ പങ്കെടുത്തു.
രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും നിയമലംഘനങ്ങളോ പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള സംയുക്ത ഏകോപനം തുടരുമെന്നും അതോറിറ്റി അറിയിച്ചു.
Trending
- ശ്യാം ബെനഗല്‍ അന്തരിച്ചു
- വേൾഡ് കെഎംസിസി നിലവിൽ വന്നുഅസ്സൈനാർ കളത്തിങ്കൽ സെക്രട്ടറി
- ആയിരത്തിലധികം ബഹ്റൈനികള്‍ക്ക് സാങ്കേതിക പരിശീലനം നല്കാന് തംകീന്‍
- ജനുവരി 22ന് സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും
- വര്‍ഗീയ പരാമര്‍ശം; എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്
- മലർവാടി ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു
- നിയമലംഘകരായ 95 വിദേശികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ മത്സരം; കെ. റഫീഖ് സെക്രട്ടറി