മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ജൂൺ 9 മുതൽ 22 വരെ തീയതികളിൽ 1,198 പരിശോധനാ സന്ദർശനങ്ങൾ നടത്തി. പരിശോധനകളിൽ 90 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 153 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
നിരവധി നിയന്ത്രണ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് കണ്ടെത്തിയത്. ലംഘനങ്ങൾ സംബന്ധിച്ച് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്നുകൾ ശക്തമാക്കുന്നതിനും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ പ്രവർത്തനങ്ങളോ പരിഹരിക്കുന്നതിനും സർക്കാർ ഏജൻസികളുടെ സംയുക്ത ഏകോപനത്തോടെ തുടർന്നും നടപടികൾ സ്ഥിരീകരിക്കും.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അതോറിറ്റിയുടെ വെബ്സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെൻ്ററിൽ വിളിച്ചോ നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങൾ പരിഹരിക്കുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ എല്ലാവരോടും എൽ.എം.ആർ.എ. അവർത്തിച്ച് ആഹ്വാനം ചെയ്തു. 17506055 നമ്പറിലോ അല്ലെങ്കിൽ തവാസുൽ സംവിധാനം വഴിയോ നിയമലംഘനങ്ങൾ അറിയിക്കാവുന്നതുമാണ്.