മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സംയുക്ത പരിശോധന കാമ്പെയ്നുകൾ ശക്തമായി തുടരുന്നു. തൊഴിൽ വിപണിയിലെ നിയമവിരുദ്ധമായ നടപടികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന കാമ്പെയ്നുകൾ സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും അധികൃതർ സന്ദർശനം നടത്തി. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നോർത്തേൺ ഗവർണറേറ്റിലും ക്യാപിറ്റൽ ഗവർണേറ്റിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ), സെന്റൻസ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുമായി സഹകരിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന കാമ്പെയ്നുകൾ നടത്തിയത്.
Trending
- രാസലഹരി വില്‍പ്പന: രണ്ടു ടാന്‍സാനിയന്‍ പൗരരെ പഞ്ചാബില്‍നിന്ന് കേരള പോലീസ് പിടികൂടി
- ബഹ്റൈന്‍ നേവല്‍ ഫോഴ്സ് സുഹൂര്‍ വിരുന്ന് നടത്തി
- കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര് ബിന്ദു; പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
- പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- മണ്ണൂരില്‍ വീടിന്റെ പൂട്ട് പൊളിച്ച് 30 പവനും 2 ലക്ഷവും കവര്‍ന്നു
- വ്യാജ വാഹനാപകടകേസെടുത്ത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം; എസ്ഐക്കെതിരെ കേസ്
- കഞ്ചാവ് വേട്ട: ‘പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്, ആരെയുംകുടുക്കിയതല്ല’; എസ്എഫ് ഐ ആരോപണം തള്ളി പൊലീസ്
- ബോക്സിങ് പരിശീലകന് എംഡിഎംഎയുമായി പിടിയിൽ