
മനാമ: ബഹ്റൈനില്‍ ഒക്ടോബര്‍ 19 മുതല്‍ 25 വരെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെന്ന് കണ്ടെത്തിയ 73 വിദേശ തൊഴിലാളികളെ നാടുകടത്തി.
1,582 പരിശോധനകളാണ് നടത്തിയത്. 15 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എല്‍.എം.ആര്.എ. അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.


