
മനാമ: സെപ്റ്റംബര്‍ 28നും ഒക്ടോബര്‍ നാലിനുമിടയില്‍ ബഹ്റൈനിലുടനീളം നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ 98 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു.
നിയമം ലംഘിച്ച് ജോലി ചെയ്ത 21 വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഈ കാലയളവില്‍ 1,835 പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്താനായതായും എല്‍.എം.ആര്.എ. വ്യക്തമാക്കി.
