
ന്യൂയോര്‍ക്ക്: മനുഷ്യക്കടത്ത് തടയാന്‍ ബഹ്റൈനില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള ദേശീയ സമിതിയുടെ ചെയര്‍പേഴ്സണുമായ നിബ്രാസ് താലിബ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള ആഗോള പ്രവര്‍ത്തന പദ്ധതിയുടെ വിലയിരുത്തലിനെക്കുറിച്ചുള്ള പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഇക്കാര്യത്തിലുള്ള യു.എന്‍. ആഗോള പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 2025ലെ രാഷ്ട്രീയ പ്രഖ്യാപനത്തിനുള്ള പിന്തുണയും താലിബ് പരാമര്‍ശിച്ചു. അവകാശങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്താനും കുറ്റകൃത്യങ്ങള്‍ തടയാനും എല്ലാതരം മനുഷ്യടത്തുകളും ചെറുക്കാനും സമഗ്രമായൊരു സംവിധാനം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ നടപടികള്‍ അദ്ദേഹം വിശദീകരിച്ചു.


