മനാമ: ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 2) രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം റാൻഡം പരിശോധന നടത്തുന്നു. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ബുഡൈലി ഹെൽത്ത് സെന്റർ, ഹിദ്ദ് ഹെൽത്ത് സെന്റർ, ഈസ ടൗൺ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഡ്രാഗൺ മാൾ, കൺട്രി മാൾ, സാർ ക്ലബ്, ബാനി ജമ്ര ക്ലബ് എന്നിവിടങ്ങളിൽ പരിശോധന നടത്തും.
ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ദിവസേന റാൻഡം ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300-നും 400-നും ഇടയിലാണ്. രാജ്യത്ത് മൊത്തത്തിൽ 2000 – 2300 വരെ ദിവസേനയുള്ള റാൻഡം ടെസ്റ്റുകൾ നടത്തുന്നുണ്ട്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE