
മനാമ: ബഹ്റൈനില്‍ അനധികൃത മദ്യവില്‍പ്പന നടത്തുകയും അത് തടയാനെത്തിയ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഹൈ ക്രിമിനല്‍ കോടതി ഈ മാസാവസാനം വിധി പറയും.
രണ്ടു ബംഗ്ലാദേശികള്‍ പ്രതികളായ കേസില്‍ വിചാരണ അവസാന ഘട്ടത്തിലാണ്. അല്‍ നായിമില് താമസിക്കുന്ന 37കാരനും മനാമയില്‍ താമസിക്കുന്ന 43കാരനുമാണ് കേസിലെ പ്രതികള്‍.
മെയ് 29നാണ് കേസിനാസ്പദമായ സംഭവം. എകര്‍ പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി അജ്ഞാത ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ അവിടെയെത്തിയത്. അവിടെ ഒരിടത്ത് 30ഓളം ആളുകള്‍ കൂടിനില്ക്കുന്നതും രണ്ടുപേര്‍ മദ്യവില്‍പ്പന നടത്തുന്നതും കണ്ടു. മദ്യവില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സാരമായ പരിക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
