മലയാളത്തിൽ ഇരുപത്തഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്ത നിസാറാണ് കളേഴ്സ് സംവിധാനം ചെയ്യുന്നത്. മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ്സ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള, ജിയ ഉമ്മൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിൻ്റെ മകൾ വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യ പിള്ള, രാംകുമാർ, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. ചടുലമായ മാർഷൽ ആർട്സും, എയ്റോബിക് ഡാൻസിൻ്റെ വശ്യതയും, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മനോഹരമായ തീം മ്യൂസിക്കും, ഇമ്പമാർന്ന ഗാനങ്ങളും, കളേഴ്സിൻ്റെ എടുത്തു പറയേണ്ട സവിശേഷതകൾ ആണ്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു. കുടുംബ ബന്ധങ്ങളുടെ കഥയാണ് കളേഴ്സ് പറയുന്നത്.
ചിത്രത്തിലെ നായികയായ വരലക്ഷ്മി ശരത് കുമാറിൻ്റെ കസിൻ ആയ രാംകുമാറാണ് നായകനായി എത്തുന്നത്.തമിഴിൽ ഇതൊരു വലിയ വാർത്തയായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ പ്രമേയവും, അവതരണവും ,കളേഴ്സ് എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നു.എസ്.പി.വെങ്കിടേഷിൻ്റെ ഇമ്പമാർന്ന ഗാനങ്ങളും, മനോഹരമായ ലൊക്കേഷനുകളും ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെയാണ്. മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ്സ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള നിർമ്മിക്കുന്ന കളേഴ്സ് എന്ന ചിത്രം നിസാർ സംവിധാനം ചെയ്യുന്നു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജിയ ഉമ്മൻ, രചന – പ്രസാദ് പാറപ്പുറം, ക്യാമറ – സജൻ കളത്തിൽ, എഡിറ്റിംഗ് – വിശാൽ, ഗാനരചന – വൈര ഭാരതി, സംഗീതം – എസ്.പി.വെങ്കിടേഷ് ,ആലാപനം – ശ്വേത മോഹൻ, അഫ്സൽ, ശ്രീകാന്ത്, ആർട്ട് – വത്സൻ, പ്രൊഡക്ഷൻ കൺട്രോളർ- നിസാർ വാരാപ്പുഴ, അസോസിയേറ്റ് ഡയറക്ടർ – റസൽ ,ശരവണൻ, മേക്കപ്പ് – ലിബിൻ മോഹൻ, കോസ്റ്റ്യൂമർ – കുമാർ എടപ്പാൾ, സംഘട്ടനം – റൺ രവി,കോറിയോഗ്രാഫി – പ്രദീപ് മാസ്റ്റർ, ഫിനാൻസ് കൺട്രോളർ- ഡോ.തമ്പി തോമസ്, സ്റ്റോറി ബോർഡ് – ഗ്രാഫിക്സ് – മുരളീധരൻ, കലാഭവൻസിനോജ്, സ്റ്റിൽ – അനിൽ വന്ദന. പി ആർ ഒ അയ്മനം സാജൻ വരലക്ഷ്മി ശരത് കുമാർ, റാംകുമാർ, ദിവ്യാപിള്ള, ഇനിയ, ദേവൻ, ദിനേശ് മോഹൻ, മൊട്ടരാജേന്ദ്രൻ, തുളസി ശിവമണി, അഞ്ജലി ദേവി, ബാലുശരവണൻ, വെങ്കിടേഷ് ,രാമചന്ദ്രൻ ,മധുമിത, ബേബി ആരാധ്യ എന്നിവർ അഭിനയിക്കുന്നു.