കച്ച്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉച്ചക്ക് 12.43 ഓടെയാണ് ഭൂചലനമുണ്ടായത്. കച്ച് ജില്ലയിലെ ബച്ചുവയില് നിന്ന് 19 കിലോമീറ്റര്‍ മാറിയാണ് പ്രഭവകേന്ദ്രം.
ഇന്നലെ വൈകീട്ട് 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. തീവ്രഭൂചലന ബാധിത മേഖലയിലാണ് കച്ച് സ്ഥിതിചെയ്യുന്നത്.
