
മനാമ: മയക്കുമരുന്ന് കച്ചവടക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ വീണ്ടും കച്ചവടം നടത്തി പിടിയിലായ ബഹ്റൈനി വനിതയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.
ഇതിനുപുറമെ 5,000 ദിനാര്‍ പിഴശിക്ഷയും ശരിവെച്ചിട്ടുണ്ട്. 30കാരിയായ ഇവര്‍ താമസിക്കുന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു കച്ചവടം.
നേരത്തെ ഇവര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചത്.
ഇതേ കേസില്‍ ഇവരുടെ കൂട്ടാളികളായ 9 പുരുഷന്മാര്ക്ക് നേരത്തെ ഒരു വര്‍ഷം വീതം തടവും 1,000 ദിനാര്‍ വീതം പിഴയും വിധിച്ചിരുന്നു. ഇവരില്‍ ആറു പേരുടെ ശിക്ഷയും അപ്പീല്‍ കോടതി ശരിവെച്ചിട്ടുണ്ട്.


