കൊച്ചി: ലൈഫ് മിഷന് ഇടപാടില്‍ കോഴ ആരോപണം ആവർത്തിച്ച് സ്വപ്ന സുരേഷ്. ആറരക്കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ അട്ടിമറിച്ചോ എന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കൈവശമുള്ള തെളിവുകൾ നൽകുമെന്നും അവർ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കോഴപ്പണം കൈപ്പറ്റിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്ത് പറഞ്ഞു. ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായതായിരുന്നു രണ്ടുപേരും.
സരിത, സന്ദീപ്, സരിത്ത് എന്നിവരാണ് 2021ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. ലൈഫ് മിഷൻ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പുറത്തുകൊണ്ടുവരണം എന്നും സ്വപ്ന പറഞ്ഞു.