കണ്ണൂര്‍: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ.പി. ജയരാജന്റെ മകന് കൈപ്പറ്റിയന്ന ആരോപണത്തിനിടെ മന്ത്രിയുടെ ഭാര്യയുടെ ലോക്കര്‍ തുറക്കല്‍ വിവാദമായിട്ടുണ്ട്.ക്വാറന്റൈന് കാലവധി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ജില്ലാ മെയിന്‍ ബ്രാഞ്ച് സന്ദര്‍ശിക്കുകയായിരുന്നു. ബാങ്കിലെ മാനേജര്‍ കൂടിയായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ബാങ്കിലെത്തിയത് എന്നാണ് ആരോപണം. രോഗബാധിതനായ ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയും ഭാര്യയും നിരീക്ഷണത്തില്‍ പോയത്.


