തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗ ഗ്രന്ഥശാലകളിൽ നിന്നും, ലൈബ്രേറിയൻമാരിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സിറ്റിംങ് ഫീസിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന ഭാരവാഹികളുടെ അലവൻസിൽ നിന്നും, ജീവനക്കാരിൽ നിന്നും സമാഹരിച്ച 2.50 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.
സംസ്ഥാന സെക്രട്ടറി വി കെ മധു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. അഡ്മിനിസ്ട്രേറ്റ് ഓഫീസർ സിനി പങ്കെടുത്തു.
