കണ്ണൂർ: എൽജിബിടിക്യു സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. എല്‍ജിബിടിക്യു എന്നാല്‍ ഏറ്റവും മോശമായ സ്വവര്‍ഗരതിയാണെന്നും അത് നാട്ടിൻപുറത്തെ തല്ലിപ്പൊളി പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ശശി തരൂർ ഉദ്ഘാടനം ചെയ്ത ഇ അഹമ്മദ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാജി.
എൽജിബിടിക്യു തല്ലിപ്പൊളി പരിപാടിയാണ്. അതിനെ കളറാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ പദം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഈ ഹോർമോൺ തകരാറ് പരിഹരിക്കാൻ കൗൺസിലിംഗ് ഉൾപ്പെടെ നിരവധി മാർഗങ്ങളുണ്ട്.
ഇത് മതവിശ്വാസത്തിനും എതിരാണ്. ഇതുമൂലം അടുത്ത തലമുറ ജെൻഡർ ആശയക്കുഴപ്പത്തിലാകും. ജെൻഡർ ആളുകൾ തീരുമാനിക്കട്ടെ എന്നു പറയുന്നതും അപകടമാണെന്ന് ഷാജി പറഞ്ഞു.