
മനാമ: ഇറാനിയന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനെ പ്രശംസിച്ച് ലോക ജൂത കോണ്‍ഗ്രസ് പ്രസിഡന്റ് റൊണാള്‍ഡ് ലോഡറില്‍നിന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് കത്ത് ലഭിച്ചു.
ഇറാന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന കത്ത്, ആക്രമണങ്ങളോട് പ്രതികരിക്കുന്നതില്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച സംയമനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സമീപനത്തെയും ബഹ്റൈന്‍ ജനതയുടെ പ്രതിരോധശേഷിയെയും പ്രശംസിച്ചു.
ഇത് ബഹ്റൈനെതിരെയുള്ള ആക്രമണം മാത്രമല്ല, മുഴുവന്‍ മേഖലയുടെയും സ്ഥിരതയ്ക്കും സഹവര്‍ത്തിത്വ തത്വങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ്. രാജ്യത്തും മേഖലയിലും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കപ്പെടുമെന്ന് കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.


