
കല്‍പ്പറ്റ: വയനാട്ടിലെ നെന്മേനിയില് വീണ്ടും പുലി നാട്ടിലിറങ്ങി. പുലര്‍ച്ചെ 2.30ഓടെ എത്തിയ പുലി ഒരു വീട്ടിലെ വളര്‍ത്തുനായയെ കൊന്നുതിന്നു.
നമ്പ്യാര്‍കുന്ന് തടത്തിപ്ലാക്കില്‍ വിന്‍സന്റിന്റെ വളര്‍ത്തുനായയെയാണ് പുലി കൊന്നുതിന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി നമ്പ്യാര്‍കുന്നിന്റെ പരിസര പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ഭീതി പരത്തുന്നുണ്ട്. പുലിയെ പിടിക്കാന്‍ വനംവകുപ്പ് ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.
