മനാമ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ചീഫ് കമാന്‍ഡര്‍ പദവിയായ ലെജിയണ്‍ ഓഫ് മെറിറ്റ് സ്വീകരിച്ച രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയെ ഡിപ്ലോമാറ്റിക് അഫയേഴ്സിലെ രാജാവിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ അഭിനന്ദിച്ചു.
ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ബന്ധം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് രാജാവിന്റെ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്. ഹമദ് രാജാവിന്റെ നയം,സമീപനം, ജനങ്ങള്‍ക്കിടയിലെ ധാരണ, സംഭാഷണം, അനുരഞ്ജനം എന്നിവ വളര്‍ത്തുന്നതിന് മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. സഹോദര-സഖ്യരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതും സമാധാനം കാത്തു സൂക്ഷിച്ചതും അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.