തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമമുൾപ്പടെ സാമൂഹിക തിന്മകൾക്കെതിരായി ഒട്ടനവധി നിയമങ്ങൾ പതിറ്റാണ്ടുകളായി പ്രാബല്യത്തിലുണ്ടെങ്കിലും സമൂഹത്തിന് ഇത്തരം അറിവുകൾ ഇന്നും അന്യമാണ്. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ്. അതു കൊണ്ടു തന്നെ സമൂഹത്തിൽ നിയമ അവബോധം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് നിയമ വകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു.
സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നിയമവിജ്ഞാനകോശം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക -ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമ വിജ്ഞാനകോശം ഏറ്റുവാങ്ങി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും വിജ്ഞാനകോശത്തിൻ്റെ നിർമ്മാണം സമയബന്ധിതമായി പകർത്തീകരിച്ച ഇൻസ്റ്റിറ്റ്യൂട്ടിനെ മന്ത്രി അഭിനന്ദിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്കാർ ഡോ.ഏ.ആർ.രാജൻ സ്വാഗതവും നിയമവിജ്ഞാനകോശം കോ-ഓർഡിനേറ്റർ ആർ അനിരുദ്ധൻ നന്ദിയും പറഞ്ഞു. നിയമ ശാസ്ത്രത്തിൻ്റെ വിവിധ മേഖലകളെയും ലളിതവും സമഗ്രവുമായി പ്രതിപാദിക്കുന്ന വിജ്ഞാനകോശം, നിയമ വിദ്യാർത്ഥികൾ, അദ്ധ്യ പകർ, അഭിഭാഷകർ, നിയമജ്ഞർ, നിയമ പാലകർ തുടങ്ങി സാധരണക്കാർക്കു വരെ വായിച്ചു മനസ്സിലാക്കാവുന്നത്ര ലളിതവും സമഗ്രവുമായാണ് തയ്യാറാക്കിയിട്ടുള്ളത്.