തിരുവനന്തപുരം: സ്വാതന്ത്ര്യത്തിൻ്റെ അമൃതോൽസവത്തിൻ്റെ ഭാഗമായി കേരള ലീഗൽ സർവ്വീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്യാമ്പ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉമേഷ് ഉദയ് ലളിത് ഉത്ഘാടനം ചെയ്യും. ഒക്ടോബർ 31വൈകിട്ട് മൂന്നിനാണ് ക്യാമ്പ് നടക്കുന്നത്.
വെള്ളാർ ആർട്ടസ് ആൻറ് ക്രാഫറ്റസ് വില്ലേജിൽ നടക്കുന്ന ക്യാമ്പിൽ കെൽസ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ ,ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.വി.ഭാട്ടി, ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ്, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ, ജി. മുരളീധരൻ, ഡി ജി പി അനിൽ കാന്ത്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. എസ്.എസ്.ബാലു എന്നിവർ സംസാരിക്കും.