ദില്ലി: കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരായ കർഷക സംഘടകളുടെ ഭാരത് ബന്ദിനിടെ നിരവധി ഇടത് നേതാക്കൾ അറസ്റ്റിൽ. പൊലീസും കേന്ദ്രസർക്കാരും കർഷക സമരത്തിനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ട് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളെയും സമര മുഖത്ത് നിൽക്കുന്ന നേതാക്കളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു തുടങ്ങി.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുൺ മേത്ത, കെ കെ രാഗേഷ് എംപി, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവളെ, എന്നിവരെ അറസ്റ്റ് ചെയ്തു. സിപിഎം പിബി അംഗം സുഭാഷിണി അലി വീട്ടു തടങ്കലിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കർഷക സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലായെന്ന് കേന്ദ്ര ഗവൺമെന്റും വ്യക്തമാക്കി.