ഷിബു ബേബി ജോൺ. യാതൊരു മുന്നറിയിപ്പും ഇല്ലാതെയുള്ള പാൽ വില വർദ്ധനവിന് എതിരെ RSP സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് ആയി കഴിഞ്ഞാൽ യഥേഷ്ടം എല്ലാ കാര്യത്തിനും വില വർധിപ്പിച്ചു ജനങ്ങളെ പിഴിയാം എന്ന തോന്നലോടെ നടക്കുന്ന ഇടതുപക്ഷ ഗവണ്മെന്റ്ന്റെ തുടർ പ്രക്രിയ മാത്രം ആണ് ഇത്. പ്രസ്തുത വിഷയത്തെ കുറിച്ച് ഒന്നും തന്നെ അറിഞ്ഞിട്ടില്ല എന്ന വകുപ്പ് മന്ത്രിയുടെ അഭിപ്രായം അത്ഭുതമായി തോന്നുന്നു. സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേഷൻ ഭരിക്കുന്ന ഒരു സംവിധാനത്തിൽ വിലവർദ്ധനവ് ഉണ്ടായത് മന്ത്രി അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് ഒന്നുകിൽ മന്ത്രിക്ക് പുല്ല് വില കല്പിക്കുന്ന ഒരു സർക്കാർ സംവിധാനം ആയിട്ടോ അല്ലെങ്കിൽ മന്ത്രിയുടെ പിടിപ്പു കേടിന്റെ അളവ് എത്ര മാത്രം എന്നോ മാത്രമേ ഈ അവസരത്തിൽ നോക്കി കാണാൻ സാധിക്കൂ. ഇടതുപക്ഷ സർക്കാറിന്റെ എല്ലാ തീരുമാനങ്ങളിലും മന്ത്രിമാർ നോക്ക് കുത്തികൾ ആയി നിൽക്കുന്ന കാഴ്ച സ്ഥിരമായി കാണുന്നുണ്ട്. ഇത് ജനാധിപത്യ കേരളത്തിന് അപമാനം ആണെന്നും അദ്ദേഹം കൂട്ടിചേർത്തു
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി