
മനാമ: ബഹ്റൈനില്‍ രണ്ടു വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിച്ചപ്പോള്‍ വാര്‍ഷികാവധി വേതനവും ഗ്രാറ്റുവിറ്റിയും നല്‍കാതിരുന്ന തൊഴിലുടമ പ്രവാസി തൊഴിലാളിക്ക് 627 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ഹൈ സിവില്‍ കോടതി വിധിച്ചു.
കൂടാതെ കേസ് ഫയല്‍ ചെയ്ത തിയതി മുതലുള്ള ഒരു ശതമാനം വാര്‍ഷിക പലിശയും കോടതി ചെലവും തൊഴിലുടമ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതിമാസം 250 ദിനാര്‍ ശമ്പള വ്യവസ്ഥയിലാണ് കരാറുണ്ടാക്കിയത്. തൊഴിലാളി വാര്‍ഷികാവധി എടുത്തിരുന്നില്ല. ഇതിന് പ്രതിഫലമായി 251 ദിനാറും ഗ്രാറ്റുവിറ്റിയായി 376 ദിനാറും ഉള്‍പ്പെടെയാണ് നഷ്ടപരിഹാരം.
അഭിഭാഷകയായ സൈനബ് ഹല്വാച്ചിയാണ് തൊഴിലാളിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.


