മനാമ: ലീഡർ സ്റ്റഡി സെൻ്റർ ബഹ്റൈൻ ചാപ്റ്റർ അർഹതപ്പെട്ട തൊഴിലാളികൾക്ക് വസ്ത്രവും ഭക്ഷണകിറ്റും വിതരണം ചെയ്തു. ലീഡർ കെ കരുണാകരന്റെ ചരമദിനത്തിൽ ആദരസൂചകമായി നടത്തി വരുന്ന സേവനത്തിൻ്റെ ഭാഗമായാണ് കിറ്റ് വിതരണം. തൂബ്ലിയിൽ ഇന്ന്പുലർച്ചെ 5.30 മുതലാണ് വസ്ത്രവും ഭക്ഷണകിറ്റും വിതരണം നടത്തിയത്.
ബഹ്റൈൻ ലീഡർ സ്റ്റഡി സെന്റർ ഭാരവാഹികളായ ബഷീർ അമ്പലായി, സത്യൻ പേരാമ്പ്ര, സാദാത്ത്, ഗഫൂർ, വേണുഗോപാൽ, മനോജ് എന്നിവർ നേതൃത്വം നൽകി.