ഡൽഹി: സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത പ്രവര്‍ത്തക സമിതിയോഗത്തെ അറിയിച്ചു. പുതിയ നേതാവിനെ നിശ്ചയിക്കണമെന്നും അതിനുള്ള നടപടികൾ തുടങ്ങണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സോണിയ ഗാന്ധി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ വെർച്വൽ മീറ്റിംഗിൽ നടത്തിയ പ്രസംഗത്തിലാണ് ഇടക്കാല പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ സ്ഥാനം ഒഴിവാക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടത്.
സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ട് 23 നേതാക്കൾ ഹൈക്കമാന്റിന് എഴുതിയ കത്തിനെ ചൊല്ലി വാദ പ്രതിവാദങ്ങളും പ്രവര്‍ത്തക സമിയിൽ നടക്കുന്നുണ്ട്. കോൺഗ്രസിന് മുഴുവൻ സമയ നേതൃസ്ഥാനം വേണമെന്ന് മുതിര്‍ന്ന നേതാക്കളെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോര്‍ന്നതും പ്രവര്‍ത്തക സമിതിയോഗത്തിൽ ചര്‍ച്ചയായി. എന്നാൽ സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മൻമോഹൻ സിങും എകെ ആന്റണിയും ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രധാന വ്യക്തികൾ തുടരാൻ ഗാന്ധിയെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X