
പത്തനംതിട്ട: കേരളത്തിലെ എൽഢിഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. യുഡിഎഫിന്റെ എതിര്‍ഭാഗത്തുള്ളത് ബിജെപി-എൽഡിഎഫ് സംയുക്ത മുന്നണിയാണെന്നും കേരളത്തിൽ യുഡിഎഫ് വരുന്നത് ബിജെപി തടയുന്നത് അതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയെ വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസാണ്. അതിനാലാണ് അവര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്.ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി-സിപിഎം ബന്ധമാണ്. സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ബിജെപി അവരെ എതിർക്കുന്ന എല്ലാവരെയും ആക്രമിക്കും. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവുമില്ലെന്നും കേരളത്തിൽ യുഡിഎഫ് വരുന്നത് തടയുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കും. എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. കോര്‍പ്പറേറ്റ് സ്വഭാവമാണ് അവര്‍ക്ക്. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന സര്‍ക്കാരണിത്. യുഡിഎഫ് റബ്ബര്‍ കര്‍ഷകരെ സഹായിച്ചിരുന്നു. എന്നാൽ, എൽഡിഎഫ് സര്‍ക്കാര്‍ നഷ്ടപരിഹാരം നൽകിയില്ല. അമേരിക്കയിൽ അദാനിക്കെതിരായ കേസ് മോദിയെ ലക്ഷ്യം വെച്ചാണ്. എപസ്റ്റീൻ വിഷയം പാര്‍ലമെന്റിൽ ഉയര്‍ത്തിയപ്പോള്‍ മോദി ഓടിയൊളിച്ചു. മോദി ട്രംപിന് കീഴടങ്ങി. അതുപോലെ മോദിക്ക് പിണറായി വിജയനും കീഴടങ്ങി. കേരളം സഹവര്‍ത്തിത്തോടെ ജീവിക്കുന്ന സമൂഹമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്ടറിൽ അടൂരിലെത്തിയ രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. അടൂരിലെ പരിപാടിക്ക് മുൻപായി കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായിരുന്ന എംജി കണ്ണന്റെ കുടുംബത്തെ കണ്ടു.യുഡിഎഫ് ക്യാംപിന് ആവേശമായാണ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തിയത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുലിന്റെ ഇന്നത്തെ പര്യടനം. പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും ഉടനെത്തും.


